കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഭരണ നിര്‍വഹണത്തിന് ഇടക്കാല സമിതി, സീ ഓഹരി കുതിച്ചു

ന്യൂഡല്‍ഹി: പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മീഡിയ കമ്പനിയായ സീ എന്റര്‍ടെയ്ന്‍മെന്റ് കമ്മിറ്റി രൂപീകരിച്ചു. എംഡിയും സിഇഒയുമായ പുനീത് ഗോയങ്കയ്ക്ക് സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെ വിലക്ക് വീണ പശ്ചാത്തലത്തിലാണിത്.

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പാസാക്കിയ ഇടക്കാല ഉത്തരവിന്റെയും സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (എസ്എടി) തുടര്‍ന്നുള്ള വിധിയുടെയും വെളിച്ചത്തില്‍ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (സീല്‍) ബോര്‍ഡ് 2023 ജൂലൈ 14 ന് നടത്തിയ യോഗത്തില്‍ ആവശ്യമായ നടപടികള്‍ കൈകൊണ്ടു. ലിസ്റ്റുചെയ് ത കമ്പനിയുടെ ഡയറക്ടര്‍ അല്ലെങ്കില്‍ പ്രധാന മാനേജര്‍ സ്ഥാനം വഹിക്കുന്നതില്‍ നിന്ന് പുനിത് ഗോയങ്കയെ ഉത്തരവ് നിയന്ത്രിക്കുന്നതിനാല്‍, കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ മുതിര്‍ന്ന എക്സിക്യൂട്ടീവുകളുടെ ഒരു ഇടക്കാല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്, ‘ കമ്പനി എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിക്കുന്നു.

ഇടക്കാല കമ്മിറ്റി, ബോര്‍ഡിന്റെ മേല്‍നോട്ടത്തിലായിരിക്കും. എല്ലാ കാര്യങ്ങളിലും അതിന് ബോര്‍ഡിന്റെ അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടേണ്ടി വരും. പുനീത് ഗോയങ്ക പ്രദര്‍ശിപ്പിച്ച മൂല്യനിര്‍മ്മാണ നേതൃത്വ കഴിവുകളില്‍ ബോര്‍ഡിന് വളരെയധികം വിശ്വാസമുണ്ട്.

ഇക്കാര്യത്തിന്റെ പുരോഗതി നിരീക്ഷിക്കും.സ്ഥിരമായി ശക്തമായ വളര്‍ച്ച നല്‍കുമെന്നും എല്ലാ ഓഹരി ഉടമകള്‍ക്കും ഉയര്‍ന്ന മൂല്യം സൃഷ്ടിക്കുമെന്നും കമ്പനി പറഞ്ഞു. 6.32 ശതമാനം ഉയര്‍ന്ന് 229.65 രൂപയിലാണ് കമ്പനി ഓഹരി തിങ്കളാഴ്ച ക്ലോസ് ചെയ്തത്.

X
Top