ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സിങ്ക ലോജിസ്റ്റിക്‌സ്‌ നേട്ടത്തോടെ ലിസ്റ്റ്‌ ചെയ്‌തതിനു ശേഷം ഇടിഞ്ഞു

സിങ്ക ലോജിസ്റ്റിക്‌സ്‌ സൊല്യൂഷന്‍സ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ഇന്ന്‌ ലിസ്റ്റ്‌ ചെയ്‌തു. ഇഷ്യു വിലയേക്കാള്‍ മൂന്ന്‌ ശതമാനം പ്രീമിയത്തോടെയാണ്‌ ഈ ഓഹരി എന്‍എസ്‌ഇയില്‍ വ്യാപാരം തുടങ്ങിയത്‌.

273 രൂപ ഇഷ്യു വിലയുള്ള സിങ്ക ലോജിസ്റ്റിക്‌സ്‌ ഇന്ന്‌ 280.90 രൂപയിലാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. അതിനു ശേഷം 285.90 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട്‌ ഇഷ്യു വിലയേക്കാള്‍ താഴ്‌ന്ന നിലവാരത്തിലേക്ക്‌ ഇടിഞ്ഞു. 265 രൂപയാണ്‌ ഇന്ന്‌ രേഖപ്പെടുത്തിയ താഴ്‌ന്ന വില.

നവംബര്‍ 14 മുതല്‍ 18 വരെ നടന്ന ഈ ഐപിഒ 1.87 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടിരുന്നത്‌. പ്രതീക്ഷിച്ചതില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇഷ്യു വിലയേക്കാള്‍ നേട്ടം രേഖപ്പെടുത്തിയെങ്കിലും പിന്നീട്‌ ഇടിവ്‌ നേരിടുകയാണ്‌ ചെയ്‌തത്‌. ഗ്രേ മാര്‍ക്കറ്റില്‍ ഈ ഓഹരിക്ക്‌ പ്രീമിയമുണ്ടായിരുന്നില്ല.

അതിനാല്‍ ലിസ്റ്റിംഗ്‌ നേട്ടം പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. 1114.72 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിച്ചത്‌. 550 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 564.72 കോടി രൂപയുടെ ഒഎഫ്‌എസും (ഓഫര്‍ ഫോര്‍ സെയില്‍) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക മാര്‍ക്കറ്റിംഗിനുള്ള ചെലവുകള്‍ക്കും സബ്‌സിഡറിയായ ബ്ലാക്ക്‌ബക്ക്‌ ഫിന്‍സെര്‍വില്‍ നിക്ഷേപിക്കുന്നതിനും കടം തിരിച്ചടയ്‌ക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ട്രക്ക്‌ ഓപ്പറേറ്റര്‍മാര്‍ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണ്‌ സിങ്ക ലോജിസ്റ്റിംഗ്‌ക്‌സ്‌ സൊല്യൂഷന്‍സ്‌. 2015ലാണ്‌ കമ്പനി സ്ഥാപിതമായത്‌. കമ്പനിയുടെ ബ്ലാക്‌ബക്‌ ആപ്‌ ട്രക്ക്‌ ഓപ്പറേറ്റര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സമഗ്രമായ പിന്തുണയാണ്‌ നല്‍കുന്നത്‌.

2021-22ല്‍ 156.13 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം 2023-24ല്‍ 316.51 കോടി രൂപയായി വളര്‍ന്നു. ഇക്കാലയളവില്‍ നഷ്‌ടം 230.35 കോടി രൂപയില്‍ നിന്നും 166.98 കോടി രൂപയായി കുറച്ചുകൊണ്ടുവരാന്‍ സാധിച്ചു.

X
Top