Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഡീപ് ടെക് സ്റ്റാർട്ടപ്പായ ജെൻറോബോട്ടിക്‌സിൽ 20 കോടി രൂപ നിക്ഷേപിച്ച്‌ സോഹോ

ചെന്നൈ: അപകടകരമായ തൊഴിൽ സാഹചര്യങ്ങൾ പോലുള്ള സാമൂഹിക പ്രശ്‌നങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള റോബോട്ടിക്‌സ് പരിഹാരം വാഗ്ദാനം ചെയ്യുന്ന കമ്പനിയായ ജെൻറോബോട്ടിക്‌സിൽ 20 കോടി രൂപ നിക്ഷേപിച്ച്‌ ചെന്നൈ ആസ്ഥാനമായുള്ള യൂണികോണായ സോഹോ കോർപ്പറേഷൻ. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ജെൻറോബോട്ടിക്‌സ്. രാജ്യത്തെ ഡീപ്-ടെക് ആവാസവ്യവസ്ഥയുടെ വികസനം പരിപോഷിപ്പിക്കുന്നതിനുള്ള തങ്ങളുടെ ദൗത്യത്തിന് അനുസൃതമായാണ് ഈ നിക്ഷേപമെന്ന് സോഹോ അറിയിച്ചു.
മലിനജല മാൻഹോളുകൾ, മലിനജല കിണറുകൾ, ജല മാൻഹോളുകൾ, റിഫൈനറികളിലെ സ്റ്റോം വാട്ടർ അഴുക്കുചാലുകൾ എന്നിങ്ങനെ പരിമിതമായ ഇടങ്ങൾ വൃത്തിയാക്കുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ റോബോട്ടിക് യന്ത്രമായി വിശേഷിപ്പിക്കപ്പെടുന്ന ബാൻഡികൂട്ട് റോബോട്ടാണ് ജെൻറോബോട്ടിക്‌സിന്റെ പ്രാഥമിക ഉല്പന്നം. നിലവിൽ, 14 സംസ്ഥാനങ്ങളിലുടനീളമുള്ള നിരവധി സ്മാർട്ട് സിറ്റികൾ, റിഫൈനറികൾ, മൾട്ടിനാഷണൽ കമ്പനികൾ, ടൗൺഷിപ്പുകൾ, ഹൗസിംഗ് കോളനികൾ എന്നിവ ബാൻഡികൂട്ട് റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നു, ഇത് മാൻഹോളുകളിലേക്കുള്ള മനുഷ്യ പ്രവേശനത്തിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായ ജെൻറോബോട്ടിക്സ് ഉൽപ്പന്നങ്ങൾ പൂർണ്ണമായും രാജ്യത്ത് നിർമ്മിക്കപ്പെട്ടവയാണെന്ന് കമ്പനി അറിയിച്ചു.
തങ്ങളുടെ നൂതന ഗവേഷണ-വികസന ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കാനും, വലിയ തോതിലുള്ള ഉൽപ്പാദന സൗകര്യങ്ങൾ നിർമ്മിക്കാനും, ആഗോള കാൽപ്പാടുകൾ വികസിപ്പിക്കാനും സോഹോയിൽ നിന്നുള്ള ഈ നിക്ഷേപം തങ്ങളെ സഹായിക്കുമെന്ന് ജെൻറോബോട്ടിക്‌സ് അറിയിച്ചു.

X
Top