ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

തൊഴില്‍ ശക്തി 4 ശതമാനം കുറയ്ക്കാന്‍ പദ്ധതി, സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രമുഖ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ, ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. കമ്പനി വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെലവ് കുറച്ച് ലാഭം രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാറ്റ്‌ഫോം പിരിച്ചുവിടല്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

വര്‍ദ്ധിച്ച വെല്ലുവിളി നേരിടുന്ന മാക്രോ പരിതസ്ഥതിയില്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ലെന്നും കമ്പനി പറയുന്നു. മൊത്തം തൊഴിലാളികളില്‍ 4 ശതമാനം പേര്‍ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ടേയ്ക്കും. ഉല്‍പ്പന്നം, സാങ്കേതികവിദ്യ, കാറ്റലോഗ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 100 ലധികം ജീവനക്കാരെ നടപടി ഇതിനോടകം ബാധിച്ചിട്ടുണ്ട്.

എന്നാല്‍ വിതരണ ശൃംഖലയിലെ തൊഴില്‍ ശക്തിയ്ക്ക് ഇതുവരെ കോട്ടം തട്ടിയിട്ടില്ല. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഉന്നത തലങ്ങളില്‍ നിന്നും കൂട്ട രാജിയുണ്ടായിരുന്നു. സൊമാറ്റോയുടെ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത, പുതിയ സംരംഭങ്ങളുടെ മേധാവി രാഹുല്‍ ഗഞ്ചൂ, ഇന്റര്‍സിറ്റി ഹെഡ് സിദ്ധാര്‍ത്ഥ് ജെവാര്‍ എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്.

അതേസമയം തങ്ങള്‍ ബ്രേക്ക് ഈവനിലെത്തിയതായി സെപ്തംബര്‍ പാദത്തില്‍ കമ്പനി അവകാശപ്പെടുകയും ചെയ്തു.2 കോടി രൂപയുടെ അഡ്ജസ്റ്റഡ് എബിറ്റ രേഖപ്പെടുത്തിയതോടെയാണ് ഇത്. ഭക്ഷ്യ ബിസിനസിന്റെ മൊത്തം ഓര്‍ഡര്‍ മൂല്യം രണ്ടാം പാദത്തില്‍ 3 ശതമാനം ഉയര്‍ത്താന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്.

രണ്ടാം പാദ മാര്‍ക്കറ്റിംഗ് ചെലവ് 23 ശതമാനം ഇടിഞ്ഞ് 300 കോടി രൂപയായും ഡെലിവറി ചെലവ് 28 ശതമാനം ഇടിഞ്ഞ് 283 കോടി രൂപയായും കുറഞ്ഞു. വരുമാനം 62 ശതമാനം വളര്‍ന്നതും ഗുണം ചെയ്യും. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 434.9 കോടി രൂപയില്‍ നിന്ന് 250.8 കോടി രൂപയായി അറ്റ നഷ്ടം കുറയ്ക്കാനുമായി.

പ്രവര്‍ത്തന വരുമാനം 62.20 ശതമാനം ഉയര്‍ന്ന് 1661.3 കോടി രൂപയായാണ് മാറിയത്. അതേസമയം ഫുഡ് ഡെലിവറി ബിസിനസിന്റെ വളര്‍ച്ച മന്ദഗതിയിലാണ്. 2021 രണ്ടാം പാദത്തിലെ 5,410 കോടി രൂപയില്‍ നിന്ന് 22 ശതമാനം മാത്രമേ 2022-23 രണ്ടാം പാദത്തില്‍ വളര്‍ന്നിട്ടുള്ളൂ.

ഇതിന് വിപരീതമായി, 2021 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദവുമായി അപേക്ഷിച്ച് നോക്കുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 158 ശതമാനം ഉയര്‍ച്ച കൈവരിച്ചു.0.89 ശതമാനം താഴ്ന്ന് 67.15 രൂപയിലാണ് കമ്പനി സ്റ്റോക്ക് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

X
Top