
മുംബൈ: ബ്ലിങ്ക് കൊമേഴ്‌സ് ഇന്ത്യയുടെ ഏറ്റെടുക്കൽ പൂർത്തിയാക്കി സൊമാറ്റോ. 4447,47,84,078 രൂപയുടെ മൊത്തം പർച്ചേസ് പരിഗണനയ്ക്ക് ബ്ലിങ്ക് കൊമേഴ്‌സ് ഇന്ത്യയുടെ (ബിസിപിഎൽ) 33,018 ഇക്വിറ്റി ഷെയറുകൾ ഏറ്റെടുക്കാൻ സൊമാറ്റോ കമ്പനിയുടെ 62,85,30,012 പൂർണ്ണമായും പണമടച്ചുള്ള ഇക്വിറ്റി ഓഹരികൾ അനുവദിച്ചു. കൂടാതെ, ഇതിന്റെ ഭാഗമായി കമ്പനി അതിന്റെ ഷെയർഹോൾഡർമാരിൽ നിന്ന് ബിസിപിഎല്ലിന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുത്തു.
ഈ ഇടപാട് 2022 ഓഗസ്റ്റ് 10 മുതൽ പ്രാബല്യത്തിൽ വന്നതോടെ ബ്ലിങ്ക് കൊമേഴ്‌സ് ഇന്ത്യ കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി മാറിയതായി സോമറ്റോ അറിയിച്ചു. ഒരു ഇന്ത്യൻ മൾട്ടിനാഷണൽ റെസ്റ്റോറന്റ് അഗ്രഗേറ്ററും ഫുഡ് ഡെലിവറി കമ്പനിയുമാണ് സൊമാറ്റോ ലിമിറ്റഡ്.