ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

നഷ്ടം കുറച്ച് സൊമാറ്റോ

ന്യൂഡല്‍ഹി: പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ നാലാംപാദങ്ങള്‍ പ്രഖ്യാപിച്ചു. മുന്‍വര്‍ഷത്തെ സമാന പാദത്തെയും മുന്‍ പാദത്തേയും അപേക്ഷിച്ച് നഷ്ടം കുറയ്ക്കാന്‍ കമ്പനിയ്ക്കായി. 188 കോടി രൂപയാണ് രേഖപ്പെടുത്തിയ നഷ്ടം

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 360 കോടി രൂപയും ഡിസംബര്‍ പാദത്തില്‍ 345 കോടി രൂപയുമായിരുന്നു. വരുമാനം 70 ശതമാനം ഉയര്‍ന്ന് 2056 കോടി രൂപയിലെത്തി. അറ്റ നഷ്ടം പ്രതീക്ഷിച്ചതിലും വളരെ താഴെയാണ്.

356 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്ന നഷ്ടം. അതേസമയം വരുമാനം പ്രതീക്ഷിച്ച തോതിലെത്തിയില്ല. 2122 കോടി രൂപ വരുമാനം കണക്കുകൂട്ടിയിരുന്നു.

2023 സാമ്പത്തികവര്‍ഷത്തില്‍ നഷ്ടം 971 കോടി രൂപയായി ചുരുങ്ങി. 1209 കോടി രൂപയായിരുന്നു മുന്‍ സാമ്പത്തികവര്‍ഷത്തിലേത്. വരുമാനം 69 ശതമാനം കൂടി 7079 കോടി രൂപയുടേതായി.

X
Top