Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

പേടിഎമ്മിൻെറ ടിക്കറ്റ് ബിസിനസ് സൊമാറ്റോ ഏറ്റെടുക്കുന്നു; ഇടപാട് 1500 കോടി രൂപയുടേത്

ഹൈദരാബാദ്: പേടിഎമ്മിൻെറ ടിക്കറ്റ് ബിസിനസ് ഏറ്റെടുക്കാൻ ഒരുങ്ങി സൊമാറ്റോ. ഇതോടെ സൊമാറ്റോയുടെ ഓഹരി വില ഉയരുന്നു. 15.6 ശതമാനം ഓഹരി വില ഉയ‍ർന്നേക്കുമെന്നാണ് സൂചന.

എസ്ബിഐ സെക്യൂരിറ്റിസ് ഓഹരിയുടെ ടാർഗറ്റ് വില ഉയർത്തി. 1,500 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഇടപാട് പൂർത്തിയായാൽ സൊമാറ്റോയുടെ രണ്ടാമത്തെ വലിയ ഏറ്റെടുക്കൽ ആയിരിക്കും ഇത്.

2021-ൽ 4,447 കോടി രൂപ മുതൽ മുടക്കിയാണ് ബ്ലിങ്കിറ്റ് കമ്പനി ഏറ്റെടുത്തത്. ബ്രോക്കറേജ് സ്ഥാപനമായ എസ്‌ബിഐ സെക്യൂരിറ്റീസ് സൊമാറ്റോ ഓഹരികളിൽ ബൈ കോൾ നൽകിയിട്ടുണ്ട്. 214 രൂപയാണ് ഇപ്പോൾ നൽകിയിരിക്കുന്ന ടാർഗറ്റ് വില. 15.6 ശതമാനം വരെ വില ഉയ‍ർന്നേക്കും എന്നാണ് സൂചന.

പേടിഎമ്മിൻ്റെ ഇവൻ്റുകൾ, സിനിമാ ടിക്കറ്റിംഗ് ബിസിനസ് എന്നിവയാണ് സൊമാറ്റോ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. പേടിഎമ്മിൻ്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

സൊമാറ്റോയിൽ ബൈ കോൾ എന്തുകൊണ്ട്?
ഫൂഡ് ഡെലിവറി കൂടാതെ മറ്റ് മേഖലകളിലേക്കും സൊമാറ്റോ ബിസിനസ് വ്യാപിപ്പിക്കുന്നത് കമ്പനിക്ക് നേട്ടമാകും എന്നാണ് എസ്ബിഐ സൂചിപ്പിക്കുന്നത്. കമ്പനിയുടെ ഫുഡ് ഡെലിവറി ബിസിനസ് നോക്കിയാൽ 2024 സാമ്പത്തിക വർഷത്തിൽ ഓർഡർ അനുസരിച്ചുള്ള 6.3 കോടി പാഴ്സൽ ആണ് രാജ്യത്ത് വിതരണം ചെയ്തത്.

സൊമാറ്റാ ബിടുബി പ്ലാറ്റ്‌ഫോമായ ഹൈപ്പർപ്യുവർ, സൊമാറ്റോ ബ്ലിങ്കിറ്റ് എന്നിവ വഴിയും ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നുണ്ട്.

പലചരക്ക് വിതരണം ചെയ്യുന്നതിനായി ആണ് 2022-ൽ സൊമാറ്റോ ബ്ലിങ്കിറ്റിനെ ഏറ്റെടുത്തത്. പലചരക്ക് മാത്രമല്ല മറ്റ് അവശ്യവസ്തുക്കളും ബ്ലിങ്കിറ്റ് ഇപ്പോൾ ആവശ്യക്കാരിൽ എത്തിക്കുന്നു.

സൊമാറ്റോയുടെ ഫുഡ് ഡെലിവറി ബിസിനസിന് രാജ്യത്തെ 800-ൽ അധികം നഗരങ്ങളിൽ സാന്നിധ്യമുണ്ട്. മൊത്ത വിൽപ്പനയുടെ 63 ശതമാനവും ഈ നഗരങ്ങളിലാണ്.

X
Top