രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി

മുംബൈ: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഉയർത്തി. ദീപാവലി ആഘോഷത്തിന് മുന്നോടിയായാണ് നിരക്ക് വർധന. 7 രൂപയിൽ നിന്ന് 10 രൂപയാണ് പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചിരിക്കുന്നത്. ഓരോ തവണ ഓർഡർ ചെയ്യുമ്പോഴും 10 രൂപ ഇനി അധികമായി നൽകേണ്ടി വരും.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് അവതരിപ്പിച്ചത്. 2 രൂപയായിരുന്നു ആദ്യത്തെ ചാർജ്. പിന്നീട് ഫീസ് 3 രൂപയാക്കി ഉയർത്തി, ജനുവരി 1 ന് വീണ്ടും 4 രൂപയായി ഉയർത്തി.

ഡിസംബർ 31ന് പ്ലാറ്റ്ഫോം ഫീസ് 9 രൂപയായി താൽക്കാലികമായി ഉയർത്തിയിരുന്നു
ചരക്ക് സേവന നികുതി, റെസ്റ്റോറൻ്റ് നിരക്കുകൾ, ഡെലിവറി ഫീസ് എന്നിവ കൂടാതെ ഓരോ ഭക്ഷണ ഓർഡറിനും ബാധകമായ അധിക ചാർജാണ് പ്ലാറ്റ്ഫോം ഫീസ്.

ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. അതേസമയം സൊമാറ്റോ ഗോൾഡ് അംഗങ്ങൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല. എന്നാൽ അവർ പ്ലാറ്റ്ഫോം ഫീസ് നൽകേണ്ടിവരും.

സൊമാറ്റോയ്ക്ക് പ്രതിദിനം 20 മുതൽ 22 ലക്ഷം വരെ ഓർഡറുകൾ ലഭിക്കുന്നുണ്ട്. അതായത് ഓരോ ഓർഡറിനും പ്ലാറ്റ്‌ഫോം ഫീസ് 10 രൂപ വീതം ലഭിച്ചാൽ കമ്പനിക്ക് ദിവസവും 2 കോടി രൂപ അധികം ലഭിക്കും.

സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഉപഭോക്താക്കളിൽ നിന്ന് പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നുണ്ട്.

X
Top