Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സൊമാറ്റോയ്ക്ക് 4,109 കോടിയുടെ വരുമാനം

ബെംഗളൂരു: 2021-22 സാമ്പത്തിക വർഷത്തിൽ സൊമാറ്റോയുടെ വരുമാനം മുൻ വർഷത്തേക്കാൾ 123 ശതമാനം ഉയർന്ന് 4,109 കോടി രൂപയായി വർധിച്ചു. എന്നാൽ വരുമാനം ഉയർന്നിട്ടും കമ്പനിയുടെ നഷ്ടം 24 ശതമാനം വർധിച്ച് 1,098 കോടി രൂപയായി.

കമ്പനിയുടെ പ്രതിമാസ ഇടപാട് നടത്തുന്ന ഉപഭോക്തൃ അടിത്തറ ഈ വർഷം 116 ശതമാനം വർദ്ധിച്ചതായി സൊമാറ്റോ അതിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം കഴിഞ്ഞ വർഷമാണ് അതിന്റെ പൊതുവിപണിയിലേക്കുള്ള പ്രവേശനം നടത്തിയത്.

കഴിഞ്ഞ സാമ്പത്തിക വർഷാവസാനത്തോടെ 1,000-ലധികം സ്ഥലങ്ങളിലേക്ക് തങ്ങൾ ഭക്ഷ്യ വിതരണ ഓഫർ വിപുലീകരിച്ചതായും. ഈ വിപണികളിലെ പ്രവർത്തനം വർധിപ്പിച്ച് കൊണ്ട് വളർച്ചയുടെ നേട്ടം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും സൊമാറ്റോ പറഞ്ഞു. 2008-ൽ ദീപീന്ദർ ഗോയലും പങ്കജ് ചദ്ദയും ചേർന്ന് സ്ഥാപിച്ച ഒരു ഇന്ത്യൻ മൾട്ടിനാഷണൽ റെസ്റ്റോറന്റ് അഗ്രഗേറ്റർ ഫുഡ് ഡെലിവറി കമ്പനിയാണ് സൊമാറ്റോ. കമ്പനിക്ക് 24 രാജ്യങ്ങളിലും 10,000-ലധികം നഗരങ്ങളിലും സാന്നിധ്യമുണ്ട്.

X
Top