ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സൊമാറ്റോ ഓഹരി വാങ്ങാമെന്ന്‌ ജെഫ്‌റീസ്‌

ഫുഡ്‌ ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ ഓഹരി എക്കാലത്തെയും താഴ്‌ന്ന വിലയില്‍ ഇന്നലെ പുതിയ റെക്കോഡ്‌ കുറിച്ചു. ഇന്ന്‌ എന്‍എസ്‌ഇയില്‍ 43.05 രൂപയാണ്‌ സൊമാറ്റോ ഇന്ന്‌ രേഖപ്പെടുത്തിയ താഴ്‌ന്ന വില. തിങ്കളാഴ്ച മാത്രം ഒന്‍പത്‌ ശതമാനം ഇടിവാണ്‌ സൊമാറ്റോയിലുണ്ടായത്‌. തിങ്കളാഴ്ച സൊമാറ്റോ കനത്ത ഇടിവ്‌ നേരിട്ടിരുന്നു. ഇന്നലെയും തിങ്കളാഴ്ചയുമായി 20 ശതമാനം ഇടിവാണ്‌ ഈ ഓഹരിയിലുണ്ടായത്‌.

ഐപിഒയ്‌ക്ക്‌ മുമ്പ്‌ ഓഹരികള്‍ വാങ്ങിയ പ്രൊമോട്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മറ്റ്‌ ഓഹരിയുടമകള്‍ക്കും ബാധകമായ നിര്‍ബന്ധിത നിക്ഷേപ കാലയളവ്‌ അവസാനിച്ച സാഹചര്യത്തിലാണ്‌ ഓഹരി വിലയില്‍ ഇടിവ്‌ ആരംഭിച്ചത്‌. അതേ സമയം ആഗോള ബ്രോക്കറേജ്‌ ആയ ജെഫ്‌റീസ്‌ സൊമാറ്റോ വാങ്ങാമെന്ന ശുപാര്‍ശയാണ്‌ നല്‍കുന്നത്‌. 100 രൂപയാണ്‌ ലക്ഷ്യമാക്കുന്ന വില. അതായത്‌ ഇപ്പോഴത്തെ വിലയില്‍ നിന്നും 130 ശതമാനം നേട്ടം ഈ ഓഹരി നല്‍കാനുള്ള സാധ്യതയുണ്ടെന്നാണ്‌ ജെഫ്‌റീസിന്റെ നിഗമനം.

ഇപ്പോഴത്തെ പ്രതികൂലമായ പ്രവണത ഓഹരി വാങ്ങാനുള്ള അവസരമായി പ്രയോജനപ്പെടുത്താമെന്നാണ്‌ ജെഫ്‌റീസ്‌ പറയുന്നത്‌. സൊമാറ്റോയുടെ ലാഭക്ഷമത മെച്ചപ്പെടുമെന്നാണ്‌ ജെഫ്‌റീസ്‌ വിലയിരുത്തുന്നത്‌. ഗ്രോസെറി സ്റ്റാര്‍ട്‌-അപ്‌ ആയ ബ്ലിങ്കിറ്റിനെ ഏറ്റെടുക്കാനുള്ള സൊമാറ്റോയുടെ തീരുമാനം ഓഹരിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. എന്നാല്‍ വിപണി ഈ ഇടപാടില്‍ അമിത ആശങ്കയാണ്‌ പ്രകടിപ്പിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഓഹരി വിലയിലുണ്ടായ തിരുത്തല്‍ നിക്ഷേപാവസരമാണെന്നും ജെഫ്‌റീസ്‌ പറയുന്നു.

X
Top