ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ബ്ലിങ്കിറ്റില്‍ 300 കോടി നിക്ഷേപിക്കാൻ സൊമാറ്റോ

മുംബൈ: ബ്ലിങ്കിറ്റില്‍ 300 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി സൊമാറ്റോ. കഴിഞ്ഞ ദിവസം രജിസ്ട്രാര്‍ ഓഫ് കമ്പനീസ് മുന്‍പാകെ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം ബ്ലിങ്കിറ്റ് അറിയിച്ചത്.

മുന്‍പ് ഗ്രോഫേഴ്‌സ് എന്ന് അറിയപ്പെട്ടിരുന്ന ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിങ്കിറ്റിനെ 2022 ഓഗസ്റ്റിലാണ് സൊമാറ്റോ 4,477 കോടി രൂപയ്ക്ക് ഏറ്റെടുത്തത്. അന്നു മുതല്‍ ഇതുവരെയായി ബ്ലിങ്കിറ്റില്‍ 2000 കോടിയോളം രൂപ നിക്ഷേപം നടത്തിയിട്ടുണ്ട് സൊമാറ്റോ.

ഇപ്പോള്‍ 300 കോടി കൂടി നിക്ഷേപിക്കുന്നതോടെ ബ്ലിങ്കിറ്റിലെ സൊമാറ്റോയുടെ മൊത്തം നിക്ഷേപം 2300 കോടി രൂപയാകും.

സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, സെപ്‌റ്റോ തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് കമ്പനികളുമായുള്ള മത്സരം ശക്തമായ സാഹചര്യത്തിലാണു ബ്ലിങ്കിറ്റിലേക്ക് 300 കോടി രൂപയുടെ നിക്ഷേപം സൊമാറ്റോ നടത്തുന്നത്.

ബ്ലിങ്കിറ്റിനു പുറമെ തത്സമയ ഇവന്റുകള്‍, ടിക്കറ്റിംഗ് ബിസിനസുകള്‍ എന്നിവയിലേര്‍പ്പെട്ടിരിക്കുന്ന സൊമാറ്റോ എന്റര്‍ടെയ്ന്‍മെന്റിലേക്ക് 100 കോടി രൂപ നിക്ഷേപിക്കുമെന്നും സൊമാറ്റോ അറിയിച്ചിട്ടുണ്ട്.

X
Top