മുംബൈ: സൈഡസ് ലൈഫ് സയൻസസിന്റെ ക്യാപ്‌സൂളിന് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചു. കാരിപ്രാസിൻ ക്യാപ്‌സ്യൂളുകളുടെ വിപണനത്തിനാണ് കമ്പനിക്ക് യുഎസ് ഹെൽത്ത് റെഗുലേറ്ററുടെ അന്തിമ അനുമതി ലഭിച്ചത്. ഈ അനുമതിക്ക് പിന്നാലെ കമ്പനിയുടെ ഓഹരികൾ 1.51 ശതമാനം ഉയർന്ന് 380 രൂപയിലെത്തി.
സ്കീസോഫ്രീനിയയുടെ ചികിത്സയ്ക്കും ബൈപോളാർ I ഡിസോർഡറുമായി ബന്ധപ്പെട്ട മിക്സഡ് എപ്പിസോഡുകളുടെ നിശിത ചികിത്സയ്ക്കും ഉപയോഗിക്കുന്ന ഒരു വിഭിന്ന ആന്റി സൈക്കോട്ടിക്കാണ് കരിപ്രാസിൻ. അഹമ്മദാബാദിലെ ഗ്രൂപ്പിന്റെ ഫോർമുലേഷൻ നിർമ്മാണ കേന്ദ്രത്തിലാണ് മരുന്ന് നിർമ്മിക്കുന്നത്.
വിൽപ്പന ഡാറ്റ അനുസരിച്ച് കാരിപ്രാസൈൻ കാപ്‌സ്യൂൾസിന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ 2.39 ബില്യൺ ഡോളറിന്റെ വാർഷിക വിൽപ്പനയുണ്ട്.
ഒരു ആഗോള ലൈഫ് സയൻസസ് കമ്പനിയാണ് സൈഡസ് ലൈഫ് സയൻസസ്. ഇത് ഹെൽത്ത് കെയർ തെറാപ്പികളുടെ വിശാലമായ ശ്രേണി വികസിപ്പിക്കുകയും നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 11.7% ഇടിഞ്ഞ് 518.3 കോടി രൂപയായി കുറഞ്ഞിരുന്നു.