
ഡൽഹി: യുഎസിൽ ലെനാലിഡോമൈഡ് കാപ്‌സ്യൂളുകൾ പുറത്തിറക്കിയതായി പ്രഖ്യാപിച്ച് സൈഡസ് ലൈഫ് സയൻസസ്. പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 2.52 ശതമാനം ഉയർന്ന് 368.75 രൂപയിലെത്തി.
മരുന്നിന്റെ 5 മില്ലിഗ്രാം, 10 മില്ലിഗ്രാം, 15 മില്ലിഗ്രാം, 25 മില്ലിഗ്രാം വീര്യത്തിന് അന്തിമ അനുമതികളും 2.5 മില്ലിഗ്രാം, 20 മില്ലിഗ്രാം വീര്യത്തിന് താൽക്കാലിക അനുമതികളും കമ്പനിക്ക് നേരത്തെ ലഭിച്ചിരുന്നു.
വിവിധ തരത്തിലുള്ള ക്യാൻസറുകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് ലെനാലിഡോമൈഡ്. ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുകയോ നിർത്തുകയോ ചെയ്തുകൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്. ചില രക്തം/അസ്ഥിമജ്ജ തകരാറുകൾ ഉള്ള രോഗികളിൽ വിളർച്ച ചികിത്സിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.
ഗ്രൂപ്പിന്റെ അഹമ്മദാബാദ് ഫോർമുലേഷൻ നിർമ്മാണ കേന്ദ്രത്തിലാണ് മരുന്ന് നിർമ്മിക്കുന്നത്. ഡാറ്റ അനുസരിച്ച് ലെനാലിഡോമൈഡിന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ 2.86 ബില്യൺ ഡോളറിന്റെ വാർഷിക വിൽപ്പനയുണ്ട്. ഒരു ആഗോള ലൈഫ് സയൻസസ് കമ്പനിയാണ് സൈഡസ് ലൈഫ് സയൻസസ്. ഇത് ഹെൽത്ത് കെയർ തെറാപ്പികളുടെ വിശാലമായ ശ്രേണി വികസിപ്പിക്കുകയും നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.