സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

സൈഡസ് ലൈഫ് സയൻസിന് സ്കിൻ ക്രീം വിപണനം ചെയ്യാൻ യു‌എസ്‌എഫ്‌ഡി‌എയുടെ അനുമതി

മുംബൈ: ഇൻഫ്ലമേറ്ററി ലെസിയൻസ് ഓഫ് റോസാസിയ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഐവർമെക്റ്റിൻ ക്രീമിന്റെ ജനറിക് പതിപ്പ് വിപണനം ചെയ്യുന്നതിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അന്തിമ അനുമതി ലഭിച്ചതായി സൈഡസ് ലൈഫ് സയൻസസ് ലിമിറ്റഡ് വ്യാഴാഴ്ച റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യു‌എസ്‌എഫ്‌ഡി‌എ) അനുവദിച്ച അംഗീകാരം ഐവർ‌മെക്‌റ്റിൻ ക്രീമിനാണെന്നും, റഫറൻസ് ലിസ്‌റ്റഡ് മരുന്നായ സൂലൻട്രയുടെ ജനറിക്കിന് തത്തുല്യമാണിതെന്നും സൈഡസ് ലൈഫ് സയൻസസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

അഹമ്മദാബാദിലെ ഗ്രൂപ്പിന്റെ ടോപ്പിക്കൽ നിർമ്മാണ കേന്ദ്രത്തിലായിരിക്കും ക്രീം നിർമ്മിക്കുക. ചർമ്മത്തിന്റെ ചുവപ്പുനിറത്തിനും, പലപ്പോഴും മുഖത്ത് ചെറുതും ചുവപ്പും പഴുപ്പ് നിറഞ്ഞതുമായ മുഴകൾക്കും കാരണമാകുന്ന ഒരു സാധാരണ ചർമ്മ അവസ്ഥയായ ഇൻഫ്ലമേറ്ററി ലെഷൻസ് ഓഫ് റോസാസിയയുടെ ചികിത്സയ്ക്കാണ് ഐവർമെക്റ്റിൻ ക്രീം (Ivermectin Cream) ഉപയോഗിക്കുന്നത്.

ഡാറ്റ ഉദ്ധരിച്ചുകൊണ്ടു ഐവർമെക്റ്റിൻ ക്രീമിന് യുഎസിൽ 176 ദശലക്ഷം ഡോളറിന്റെ വാർഷിക വിൽപ്പനയുണ്ടെന്ന് കമ്പനി പറഞ്ഞു. അതേസമയം വ്യാഴാഴ്ച സ്ഥാപനത്തിന്റെ ഓഹരികൾ 5.24 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 364.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top