
ഡൽഹി: നോറെപിനെഫ്രിൻ ബിറ്റാർട്രേറ്റ് ഇഞ്ചക്ഷൻ യൂഎസ്പി,4 mg/4 mL (1 mg/mL) സിംഗിൾ ഡോസ് കുപ്പികൾ വിപണിയിലെത്തിക്കുന്നതിന് സൈഡസ് ലൈഫ് സയൻസസിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (USFDA) അന്തിമ അനുമതി ലഭിച്ചു. അക്യൂട്ട് ഹൈപ്പോടെൻസിവ് അവസ്ഥയുള്ള മുതിർന്ന രോഗികളിൽ രക്തസമ്മർദ്ദം പുനഃസ്ഥാപിക്കുന്നതിനാണ് നോറെപിനെഫ്രിൻ ബിറ്റാർട്രേറ്റ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ജറോഡിലുള്ള ഗ്രൂപ്പിന്റെ ടോപ്പിക്കൽ ഇൻജക്‌ടബിൾ നിർമ്മാണ കേന്ദ്രത്തിലാണ് മരുന്ന് നിർമ്മിക്കുന്നത്. വില്പന ഡാറ്റ അനുസരിച്ച് നോറെപിനെഫ്രിൻ ബിറ്റാർട്രേറ്റ് ഇഞ്ചക്ഷൻ യൂഎസ്പി, 1mg/1 mL ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ 63.8 ദശലക്ഷം ഡോളറിന്റെ വാർഷിക വിൽപ്പനയുണ്ട്.
അതേസമയം, വ്യാഴാഴ്ച സൈഡസ് ലൈഫ് സയൻസസ് ലിമിറ്റഡിന്റെ ഓഹരികൾ 0.10 ശതമാനത്തിന്റെ നേരിയ ഇടിവോടെ 359.25 രൂപയിലെത്തി. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സൈഡസ് ലൈഫ് സയൻസസ് ലിമിറ്റഡ്. ഇത് പ്രാഥമികമായി ജനറിക് മരുന്നുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നു.