ഇൻവെസ്റ്റ് കേരളയിൽ നിക്ഷേപം വാഗ്ദാനം ചെയ്തവരുടെ പട്ടിക ഇങ്ങനെവിമാന കമ്പനികളുടെ നഷ്ടം 2,000 കോടി കവിയുമെന്ന് ഐസിആര്‍എമികച്ച ആതിഥേയരുടെ പട്ടികയിൽ കേരളം രണ്ടാമത്ഗിഫ്റ്റ് സിറ്റി പദ്ധതി താൽക്കാലികമായി നിർത്തി വെച്ച് സർക്കാർപിഎം സൂര്യഭവനം പുരപ്പുറ സോളർ പദ്ധതിയുടെ സബ്സിഡി ചട്ടത്തിൽ വൻ മാറ്റം

നാല് പൊതുമേഖല ബാങ്കുകള്‍ക്ക് പോസിറ്റീവ് റേറ്റിംഗ് നല്‍കി മൂഡീസ്

ന്യൂഡല്‍ഹി: റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് നാല് പൊതുമേഖലാ ബാങ്കുകളുടെ ദീര്‍ഘകാല പ്രാദേശിക, വിദേശ കറന്‍സി ബാങ്ക് നിക്ഷേപ റേറ്റിംഗുകള്‍ ഉയര്‍ത്തി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദീര്‍ഘകാല റേറ്റിംഗ് Baa3 ആയി നിലനിര്‍ത്തിയപ്പോള്‍, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ റേറ്റിംഗ് Ba1-ല്‍ നിന്ന് Baa3 ആയി ഉയര്‍ത്തി.

ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് Ba1 ആണെങ്കില്‍, Baa 3 ഏറ്റവും താഴ്ന്നതാണ്. Baa3 റേറ്റുചെയ്ത ബാധ്യതകള്‍ മിതമായ ക്രെഡിറ്റ് റിസ്‌കിന് വിധേയമാണ്.

Ba1 റേറ്റുചെയ്ത ബാധ്യതകള്‍ക്ക് ഊഹക്കച്ചവട ഘടകങ്ങള്‍ ഉണ്ടെന്നും അവ ഗണ്യമായ ക്രെഡിറ്റ് റിസ്‌കിന് വിധേയമാണെന്നും വിലയിരുത്തപ്പെടുന്നു. നാല് ബാങ്കുകളുടെയും ദീര്‍ഘകാല റേറ്റിംഗുകളുടെ ഔട്ട്ലുക്കുകള്‍ സ്ഥിരമായി തുടരുന്നു.

2022-ല്‍, പൊതുമേഖലാ ബാങ്കുകള്‍ അവരുടെ കിട്ടാക്കടം കുറയ്ക്കുകയും റെക്കോര്‍ഡ് ലാഭം രേഖപ്പെടുത്തുകയും ചെയ്തു.

ഈ പ്രവണത 2023-ലും തുടരും. ശക്തമായ വായ്പാ ഡിമാന്‍ഡും ഉയര്‍ന്ന പലിശ നിരക്കും ബാങ്കുകളുടെ ലാഭക്ഷമതയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 12 പൊതുമേഖലാ ബാങ്കുകള്‍, മൊത്തം അറ്റാദായം 32 ശതമാനം വര്‍ധിച്ച് 40,991 കോടി രൂപയാക്കി. 60 ശതമാനം വിപണി വിഹിതമുളള ബാങ്കുകളുടെതാണ് ഇത്.

2023 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 91,500 കോടി രൂപയുടെ റെക്കോഡ് കട മൂലധനം ബാങ്കുകള്‍ സമാഹരിച്ചു. ഈ സാമ്പത്തിക വര്‍ഷം ബാങ്കുകളുടെ മൊത്ത ബോണ്ട് ഇഷ്യു 1.3-1.4 ലക്ഷം കോടി രൂപയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു.

കടപ്പത്ര വില്‍പ്പന ഇതിനകം തന്നെ റെക്കോര്‍ഡ് ഉയര്‍ന്ന 0.915 ലക്ഷം കോടി രൂപയിലെത്തി.

X
Top