Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

നിഫ്റ്റി 16,900ന് മീതെ, 1041 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നേട്ടത്തിലായി. ഫെഡ് റിസര്‍വിന്റെ പലിശനിരക്ക് വര്‍ധനവ് പ്രതീക്ഷിച്ച തോതിലായതും മാന്ദ്യ ആശങ്കകള്‍ ചെയര്‍മാന്‍ ജെറോമി പവല്‍ തള്ളികളഞ്ഞതും വിപണിയെ തുണച്ചു. സെന്‍സെക്‌സ് 1041.47 പോയിന്റ് അഥവാ 1.87 ശതമാനം ഉയര്‍ന്ന് 56,857.79 പോയിന്റിലും നിഫ്റ്റി 287.80 പോയിന്റ് അഥവാ 1.73 ശതമാനം വര്‍ധിച്ച് 16,929.60 ത്തിലും വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലകളും വ്യാഴാഴ്ച നേട്ടം കുറിച്ചപ്പോള്‍ വിവര സാങ്കേതിക വിദ്യ, ഫിനാന്‍ഷ്യല്‍, ലോഹം, റിയാലിറ്റി എന്നിവ 1 മുതല്‍ 2 ശതമാനം വരെ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള് ക്യാപ്പ് സൂചികകള്‍ അരശതമാനം വീതം കരുത്താര്‍ജ്ജിച്ചു. മൊത്തം 1865 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1389 ഓഹരികള്‍ വിലക്കുറവ് നേരിട്ടു.

141 ഓഹരി വിലകളില്‍ മാറ്റമില്ല. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, കോടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച ഉയര്‍ച്ച രേഖപ്പെടുത്തിയത്. അതേസമയം ശ്രീ സിമന്റ്‌സ്, ഭാരതി എയര്‍ടെല്‍, അള്‍ട്രാടെക് സിമന്റ്, സിപ്ല, ബജാജ് ഓട്ടോ എന്നിവ നഷ്ടത്തിലായി.

ആഗോള വിപണികളുടെ മെച്ചപ്പെട്ട പ്രകടനം, ഫെഡ് നിരക്ക് വര്‍ധന പ്രതീക്ഷിച്ച തോതിലായത്, ലാര്‍ജ് ക്യാപ്പ് കമ്പനികളുടെ ഉയര്‍ച്ച എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തിയെന്ന് ജിയോജിത്ത് സര്‍വീസസിലെ റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ പ്രതികരിച്ചു. മാന്ദ്യ സാധ്യത തള്ളിയ ജെറോമി പവലിന്റെ നടപടിയും തുണയായി. ഇതോടെ രൂപ ശക്തി പ്രാപിക്കുകയും വിപണി വിദേശ ഫണ്ടുകളെ ആകര്‍ഷിക്കുകയും ചെയ്തു.

അടുത്തയാഴ്ച നടക്കുന്ന ആര്‍ബിഐ ധനനയ അവലോകനയോഗമായിരിക്കും ഇനി വിപണിയുടെ ഗതി നിര്‍ണ്ണയിക്കുക. ആര്‍ബിഐ, 20 മുതല്‍ 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും വിനോദ് നായര്‍ പറഞ്ഞു. ആഗോള സൂചികകള്‍ വ്യാഴാഴ്ച മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ച്ത്. സ്പാനിഷ് ഐബിഇഎക്‌സ് ഒഴിച്ച് യൂറോപ്യന്‍ സൂചികകളെല്ലാം നേട്ടത്തിലാണുള്ളത്.

ലണ്ടന്‍ എഫ്ടിഎസ്ഇ 0.12 ശതമാനം ദുര്‍ബലമായി. ഏഷ്യന്‍ സൂചികകളില്‍ ചൈന എ50, തായ് വാന്‍ വെയ്റ്റഡ്, ഹോങ്കോങ് ഹാങ്‌സെങ് എന്നിവയൊഴിച്ചുള്ള സൂചികകളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

X
Top